ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസിന്റെ ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15-ന് ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. പത്താംക്ലാസ് പരീക്ഷ ഫെബ്രുവരി 15-ന് തുടങ്ങി മാർച്ച് 13-നും 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ രണ്ടിനും അവസാനിക്കുമെന്ന് സി.ബി.എസ്.ഇ. പരീക്ഷാ കൺട്രോളർ സന്യം ഭരദ്വജ് പറഞ്ഞു. ആദ്യ ദിവസം രാവിലെ പത്തര മുതല്‍ ഉച്ചക്ക് ഒന്നര വരെയും രാവിലെ പത്തര മുതല്‍ ഉച്ചക്ക് രണ്ടര വരെയും രണ്ട് സെഷനുകളിലായിരിക്കും പരീക്ഷ. മറ്റു ദിവസങ്ങളില്‍ ഒന്ന് മുതല്‍ നാല് സെഷനുകളിലായി പരീക്ഷ നടക്കും.