Breaking
Wed. Jun 17th, 2026

എടപ്പാൾ : തയ്യൽ തൊഴിലാളികൾ കാലാനുസൃതമായി വർദ്ധിപ്പിച്ചു അടക്കുന്ന അംശാദായ തുകക്ക്‌ ആനുപാതികമായായി റിട്ടേൺമെന്റ് ആനുകൂല്യം ഒന്നര ലക്ഷം രൂപയാക്കി ഉയർത്തണമെന്ന് ഓൾ കേരള ട്രെയിലേഴ്സ് അസോസിയേഷൻ എടപ്പാൾ കൺവെൻഷൻ ആവശ്യപ്പെട്ടു. നടുവട്ടം ശുകപുരിഹാളിൽ വെച്ചു നടന്ന കൺവെൻഷനിൽ ഏരിയ പ്രസിഡന്റ്‌ എംവി നാസർ അദ്ധ്യക്ഷത വഹിച്ചു.ജില്ല ട്രഷറർ
കെ പി സുന്ദരൻ ഉൽഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ കെ കമ്മുണ്ണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയ ട്രഷറർ സി വി ബിന്ദു വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി രാജൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ സി വി ചന്ദ്രിക ആശംസകൾ നേർന്നു.കെ ടി പത്മജ, കെ പി രാജി, മോഹൻദാസ്, അസൂറ,ശോഭന എന്നിവർ സംസാരിച്ചു.മണി തവനൂർ,കെ പി അശോകൻ, പി ടി റഷീദ് , വി പി അബ്ദുൽ ഖാദർ,സിദ്ദിഖ്,സാജിത,സ്മിത,ദീപ,സുശീല,സാവിത്രി എന്നിവർ നേതൃത്വം നൽകി.ഏരിയ പ്രസിഡന്റ്‌ സി പ്രീത് സ്വാഗതവും, റീന നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *