Breaking
Sun. Aug 16th, 2026

വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കരണങ്ങൾ അനിവാര്യം – സയ്യിദ് ഖലീൽ തങ്ങൾ

ചങ്ങരംകുളം:അനുദിനം സംഭവിക്കുന്ന മാറ്റങ്ങളെ മുൻകൂട്ടി കണ്ടു അനുയോജ്യമായ കരിക്കുലവും ജീവിത പാഠങ്ങളും തൊഴിൽ
നെയ് പുണികളും വിദ്യാർത്ഥികൾക്ക് നൽകാൻ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി അഭിപ്രായപ്പെട്ടു.

വിഷൻ 30 യുടെ ഭാഗമായി പന്താവൂർ ഇർശാദ് ക്യാമ്പസിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ലോഞ്ചിംഗ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇർശാദ് ചെയർമാൻ കേരള ഹസൻ ഹാജി അധ്യക്ഷത വഹിച്ചു . കെ എം സ്വാലിഹ് മുസ്‌ലിയാർ, സിദ്ദീഖ് മൗലവി അയിലക്കാട്,വി വി അബ്ദുറസാഖ് ഫൈസി, പി പിമുഹമ്മദ് കുട്ടി ഹാജി,
ഇ വി അബ്ദുറഹ്മാൻ ഹാജി, പവി പി ശംസുദ്ദീൻ ഹാജി,വാരിയത്ത് മുഹമ്മദലി,എ മുഹമ്മദുണ്ണി ഹാജി, മാനൂ ഹാജി കടകശ്ശേരി, കെ അബ്ദുൽ ഖാദർ, ഹസൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *