Breaking
Wed. Aug 19th, 2026

ചങ്ങരംകുളത്ത് ലയൺസ് ക്ലബ്ബിന് പ്രൗഢോജ്വലമായ തുടക്കം.

ചങ്ങരംകുളം:ലയൺസ് ക്ലബ് ഇൻറർനാഷണൽ 318D1 ൻ്റെ ഭാഗമായി ചങ്ങരംകുളത്ത് പുതിയ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ആതുര സേവന മേഖലയിൽ ലോകത്തിന് തന്നെ മാതൃകയായ ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ചങ്ങരംകുളത്ത് ആരംഭിക്കുന്നത് ദേശവാസികൾക്ക് ആശ്വാസകരം ആവുമെന്ന് മുഖ്യാതിഥിയായ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.സർവീസ് പ്രൊജക്ടുകളുടെ ഭാഗമായി അദ്ദേഹം ഓക്സിജൻ കോൺസെൻട്രേറ്റർ പോലീസ് സ്റ്റേഷനിലേക്ക് വാട്ടർ പ്യൂരിഫയർ എന്നിവയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാന ചലച്ചിത്ര അവാർഡ് വിന്നർ വിൻസി അലോഷ്യസ് പുതിയ ക്ലബ്ബിന് ആശംസകൾ നേർന്നു.മദർ ക്ലബ്ബായ പൊന്നാനി ലയൺസ് ക്ലബ്ബിൻറെ പ്രസിഡണ്ട് ഡോക്ടർ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.മൾട്ടിപ്പിൾ ലീഡർ ആയ ലയൺ സാജു ആൻറണി പത്താടൻ മുഖ്യപ്രഭാഷണം നടത്തി. ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ബാബുദിവാകരൻ 89 അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചു. സെക്കൻഡ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ പി എ റഹ്മാൻ ഔദ്യോഗിക ഭാരവാഹികളെ ഇൻഡക്ട് ചെയ്യിച്ചു.

ചങ്ങരംകുളം ക്ലബ്ബിൻറെ പ്രസിഡണ്ടായി ഹോട്ടൽ ജാസ് കോഡിനെൻ്റൽ ഉടമ ചന്ദ്രനന്ദനേയും സെക്രട്ടറിയായി ജനാർദ്ദനേയും,ട്രഷററായി ഉമ്മർ കുളങ്ങരയെയും സ്ഥാനാരോഹണം നടത്തി .മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ.സോമകുമാർ, കാബിനറ്റ് സെക്രട്ടറി നാരായണൻ, സനൽ കൊട്ടാരത്തിൽ, സജി, വിജി ജോർജ്, മനോജ് തുളുത്തി, അഡ്വ. ഡീന ഡേവിസ്, ഷാജി വി കെ എന്നിവർ സംസാരിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *