Breaking
Wed. Aug 19th, 2026

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ പാന മഹോത്സവം ഫെബ്രുവരി 15ന്

ചങ്ങരംകുളം:പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ പാന മഹോത്സവത്തിൻ്റെയും പൂരാഘോഷത്തിൻ്റെയും ബ്രോഷർ ഭക്തജനങ്ങളുടെയും,ക്ഷേത്രം മേൽശാന്തി,ക്ഷേത്ര കമ്മിറ്റിക്കാർ എന്നിവരുടെയെല്ലാം സാന്നിധ്യത്തിൽ ക്ഷേത്ര നടപ്പുരയിൽ പ്രകാശനം ചെയ്തു.ഫെബ്രുവരി 5 ന് വ്യാഴാഴ്ച പ്രതിഷ്ഠാദിനവും കാലത്ത് 8 മണിക്ക ഉത്സവം കൊടിയേറ്റവും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു .ഫെബ്രുവരി 15 ഞായറാഴ്ചയാണ് ഉത്സവം .ഉത്സവത്തിൻ്റെ ഭാഗമായി ഫെബ്രുവരി 12 ന് നൃത്തനൃത്യങ്ങൾ, 13 ന് കരോക്കെ ഗാനമേള,14 ന് കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *