PCWF വനിതാ ഒമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി തക്കാരം-2023 പാചക മത്സരം സീസണ്‍ -8 സംഘടിപ്പിക്കുന്നു. പ്രധാന മത്സര ഇനം അച്ചാറുകള്‍ ആണ്. ഡിസംബര്‍ 31 ഞായറാഴ്ച 12 മണിക്ക് നരിപ്പറമ്പില്‍ ബി ടി മദ്രസ്സ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നിബന്ധനകൾ
1. പൊന്നാനി താലൂക്ക് നിവാസികളായ
മുൻ കൂട്ടി രെജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് (സ്ത്രീ പുരുഷ ഭേദമന്യേ)
2. നിശ്ചിത പ്രായ പരിധിയില്ല
3. എല്ലാ മത്സരാർത്ഥികൾക്കും പ്രോൽസാഹന സമ്മാനവും,പ്രശസ്തി പത്രവും നൽകുന്നതായിരിക്കും.
4. ആദ്യത്തെ മൂന്ന് വിജയികൾക്ക് (1st,2nd 3rd) സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
5. ഒന്നാം സ്ഥാനത്തെത്തുന്നയാളെ
‘പൊൻറാണി – 2023’ ആയി പ്രഖ്യാപിക്കും.
6. 250 ഗ്രാം മുതൽ അരക്കിലോ വരെ തൂക്ക പരിതി.
7. ഗുണ നിലവാരവും, രുചിയും അനുസൃതമായി മാർക്ക് ലഭിക്കുന്നതാണ്.വിപണിയിൽ നിന്നും വാങ്ങിയ അച്ചാറുകൾ സ്വീകാര്യമല്ല.
8.മൂന്നംഗ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
9. ഡിസംബർ 31 ന് ഉച്ചയ്ക്ക്
12 മണിക്ക് മത്സര വേദിയിൽ അച്ചാറുകൾ എത്തിക്കേണ്ടതാണ്.
10. അച്ചാറുണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ റസിപ്പി മത്സരത്തിന് വരുമ്പോൾ കൊണ്ടു വരേണ്ടതാണ്.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 25 നകം താഴെ വാട്സപ്പ് നമ്പറിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്.
WhatsApp No:
9744700392 ,9562299753
മത്സരത്തിനെത്തുന്ന അച്ചാറുകളെല്ലാം മാർക്കിട്ട് തൽസമയം വിജയികളെ പ്രഖ്യാപിക്കുന്നതും, അവിടെവെച്ച് തന്നെ ലേലം ചെയ്യുന്നതുമായിരിക്കും…!