Breaking
Tue. Aug 18th, 2026

തദ്ദേശ ബഡ്ജറ്റ് ; കാർഷിക മേഖലയ്ക്കും സേവനമേഖലയ്ക്കും പുത്തൻ ഉണർവ്വേകി എടപ്പാൾ ഗ്രാമപഞ്ചായത്ത് ബജറ്റ്

എടപ്പാൾ: കാർഷിക മേഖലയ്ക്കും സേവനമേഖലയ്ക്കും പുത്തൻ ഉണർവ്വേകി എടപ്പാൾ ഗ്രാമപഞ്ചായത്ത് ബജറ്റ്. 2025 ൽ ചുമതലയേറ്റ ഭരണസമിതിയുടെ ആദ്യ ബജറ്റ് എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എ ബുഷറ അവതരിപ്പിച്ചു. 269585,000 രൂപ വരവും 204810000 രൂപ ചെലവും 64769,000 രൂപ ബാക്കിയും വരുന്ന 2026-27 ബജറ്റ് ആണ് അവതരിപ്പിച്ചത്. കാർഷിക മൃഗസംരക്ഷണ മേഖലയിൽ നെൽകൃഷി നാളികേരം കവുങ്ങ് കുരുമുളക്, പച്ചക്കറി പഴവർഗ്ഗങ്ങൾ മൃഗസംരക്ഷണം എന്നിവയുടെ പ്രോത്സാഹനത്തിനും വ്യാപനത്തിനുമായി 1,83,60,800 രൂപ വകയിരുത്തി. സേവനമേഖലയിൽ 7,17,55,154 രൂപ വകയിരുത്തി. വനിതകൾകുട്ടികൾ ഭിന്നശേഷിക്കാർ വൃദ്ധർ കിടപ്പുരോഗികൾ എന്നിവർക്കായി 9,33,2690 രൂപയുംപാർപ്പിട മേഖലയ്ക്കായി 1,08,80,000 രൂപയും പട്ടികജാതി വിഭാഗക്കാരുടെ സമഗ്ര വികസനത്തിനായി 11373,000 രൂപയും വകയിരുത്തിയിട്ടുണ്ട്.

കിഡ്‌നി രോഗികൾക്ക് ഡയാലിസിസിനും മരുന്നുവാങ്ങുന്നതിനും തെരുവുനായ ശല്യം കുറക്കുന്നതിനായി ABC പദ്ധതിയും പേ വിഷബാധ പ്രതിരോധ വാക്സിനേഷനും ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും പദ്ധതി വഴി തുക വകയിരുത്തിയിട്ടുണ്ട് കൂടാതെ ആരോഗ്യം പകർച്ചവ്യാധിനിയന്ത്രണം സദ്ഭരണം സ്പോർട്സ് യുവജനക്ഷേമം തുടങ്ങിയ മേഖലയിലും തുക വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി മുഹമ്മദ് ലൈസ് സ്വാഗതം ആശംസിച്ചു. കെ പി അച്യുതൻ ബജറ്റ് ആമുഖം അവതരിപ്പിച്ചു .വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുനീറാനാസർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്, മെമ്പർമാരായ അഡ്വക്കേറ്റ് കെ വിജയൻ, പ്രേമൻ കുട്ടത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ചുള്ളിയിൽ രവീന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *