Breaking
Tue. Aug 18th, 2026

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.ചങ്ങരംകുളം അമയില്‍ സ്വദേശി കല്ലിങ്ങല്‍ ഷെമീറിന്റെ ഭാര്യ ഫാത്തിമ(40)ആണ് മരിച്ചത്‌.വെള്ളിയാഴ്ച കാലത്താണ് വളയംകുളം എംവിഎം സ്കൂളിനടത്ത് വച്ച് ഫാത്തിമ്മയും മകന്‍ ഷെഫീക്കും സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചത്.അപകടത്തില്‍ പരിക്കേറ്റ ഫാത്തിമ യെയും മകന്‍ ഷെഫീക്കിനെയും നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചു.പരിക്ക് ഗുരുതരമായ തിനാല്‍ ഫാത്തിമ യെ പിന്നീട് തൃശ്ശൂരിലെ ദയ ആശുപത്രിയിലേക്ക് മാറ്റി.അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ഫാത്തിമ്മ ശനിയാഴ്ച കാലത്ത് എട്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.പൊന്നാനിയില്‍ നിന്ന് എറണാംകുളം ഭാഗത്തേക്ക് പോയിരുന്ന വാഗ്നര്‍ കാര്‍ ഷെഫീക്ക് ഓടിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *