Breaking
Mon. Aug 17th, 2026

കെ എസ് ടി എ യാത്രയയപ്പ് സമ്മേളനം

എടപ്പാൾ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എടപ്പാൾ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന മുൻ ജില്ലാ കമ്മിറ്റി അംഗം ബേബി ഉഷ, ഉപജില്ലാ കമ്മിറ്റി അംഗങ്ങളായിരുന്ന ടി കെ രമണിക്കുട്ടി, പി വിശ്വംഭരൻ, എ ജലീന ഉൾപ്പടെയുള്ള നേതാക്കൾക്കും ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന 20 ഓളം കെഎസ്ടിഎ അംഗങ്ങൾക്കും യാത്രയയപ്പും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.കെഎസ്ടിഎ  മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് സി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് കെ എസ് ശ്രീകാന്ത് അധ്യക്ഷനായി.ചടങ്ങിൽ വിരമിക്കുന്നവർക്കുള്ള ഉപഹാരസമർപ്പണവും അധ്യാപകർക്കായി നടത്തിയ കലാകായിക മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ജില്ലാഎക്സി അംഗം പി പി സുബീന ഉപജില്ലാ ഭാരവാഹികളായ പി വി പ്രകാശൻ, ആർ കെ അജയ്, കെ മഞ്ജു, ജിജി വർഗീസ്, എം എ അനീഷ് എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി കെ എം സുരേഷ് ബാബു സ്വാഗതവും ഉപജില്ലാ ട്രഷറർ പി സി പ്രിയ നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *