പൊന്നാനി: ഈശ്വരമംഗലം ന്യൂ യൂ പിന്കൂളിലെ വിദ്യാർത്ഥികൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചരിത്ര യാത്ര നടത്തി.തിരുന്നാവായ മാമാങ്ക ചരിത്രവഴികളിലൂടെയുള്ള യാത്ര വിദ്യർത്ഥികളിൽ ഏറെ ആവേശം പകർത്തി.
മെൻ ഹർ, മരുന്നറ, ഗാന്ധി സ്മാരകം, ബന്ദർ കടവ്, പഴുക്കാമണ്ഡപം, നിലപാടുതറ, മണിക്കിണർ, താമരക്കായൽ, നവാമുകുന്ദാ ക്ഷേത്രം, ചങ്ങമ്പള്ളികളരി, എന്നിവ വിദ്യാർത്ഥികൾ സന്ദർശിച്ചു. ചങ്ങമ്പള്ളി കളരിസ്ഥിതി ചെയ്യുന്ന സ്ഥലത്തെ അപൂർവ ങ്ങളായ, രക്തചന്ദനം, ഊദ് തുടങ്ങിയ വൃക്ഷങ്ങളെ പറ്റിയും. അപൂർവ ഔഷധസസ്യങ്ങളെ പറ്റിയുമുള്ള വിവരണംവിദ്യാർത്ഥികൾക്ക് ഏറെ ഹൃദ്യമായി
മാമാങ്ക സ്മാരക കെ യ ർ ടേക്കറും, പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ഉമർ ചിറക്കൽ, സാമൂഹ്യ പ്രവർത്തകനും അധ്യാപകനുമായ.ഇ.പി.എ.ലത്തീഫ് . എന്നിവർ വിദ്യാർത്ഥികൾക്ക് ചരിത്രങ്ങൾ വിവരിച്ച് കൊടുത്തു.സ്കൂൾ.എസ് .ആർ .ജി .കൺവീനർ ശ്രീമതി സിജി വിജയൻ ,ചരിത്രാധ്യാപകൻ’ കെ.പി.രഘു .സ്കൂൾ ലീഡർ.ഫൗസിയാബാനുഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി