Breaking
Wed. Jun 10th, 2026

ചങ്ങരംകുളം:യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു. നന്നമുക്ക് പഞ്ചായത്ത് കൺവെൻഷൻ പി. പി യൂസഫലിയും ആലങ്കോട് പഞ്ചായത്ത് കൺവെൻഷൻ സി.എം യൂസഫും ഉദ്ഘാടനം ചെയ്തു.പെരുമ്പടപ്പിൽ ഷാജി കാളിയത്തേലും വെളിയംകൂട്ട് അഷ്റഫ് കോക്കൂരും ഉദ്ഘാടകരായി.മാറഞ്ചേരിയിലെ കൺവെൻഷൻ എം.വി ശ്രീധരൻ മാസ്റ്ററും പൊന്നാനിയിൽ ഹരിപ്രിയയും ഉദ്ഘാടനം ചെയ്തു.യുഡിഎഫ് സ്ഥാനാർത്ഥി കെ. പി നൗഷാദ് അലി കൺവെൻഷനുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കൺവെൻഷ നുകളിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.വരുംദിവസങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചും സ്ഥാനാർത്ഥിപര്യടനം അടക്കമുള്ള മറ്റു പരിപാടികളെക്കുറിച്ചും നേതാക്കൾ കൺവെൻഷനിൽ വിശദീകരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *