Breaking
Wed. Apr 1st, 2026

തവനൂർ: തവനൂരില്‍ നാലാം തവണയും എൽ ഡി എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന ഡോ കെ ടി ജലീലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച എൽ ഡി എഫ് റാലിയിൽ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ എടപ്പാളിലെത്തി.എടപ്പാൾ ഗോവിന്ദ തിയേറ്ററിന് സമീപം സംഘടിപ്പിച്ച പരിപാടിയിൽ ആവേശത്തോടെ ആയിരങ്ങളാണ്പങ്കെടുത്തത്. വികസനവും ജനക്ഷേമവും കരുതലും ഉറപ്പാക്കിയ ഇടതുസർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നും അത് ജനങ്ങളുടെ തീരുമാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയ ഫാസിസ്റ്റുകൾക്കെതിരെ പ്രതിരോധം തീർക്കുന്ന ഇടതുപക്ഷം കേരളത്തിന്റെ രക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ ജില്ലാ കമ്മറ്റി അംഗം കെ എൻ ഉദയൻ അധ്യക്ഷത വഹിച്ചു. ഡോ കെ ടി ജലീൽ, സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം വി പി സാനു, ജില്ലാ സെക്രട്ടറി വി പി അനിൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, ജ്യോതിഭാസ്, കെ പി ശങ്കരൻ മാസ്റ്റർ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ സെക്രട്ടറി ബാബു മംഗലം തുടങ്ങി പ്രമുഖർ പങ്കെടുത്തു.പ്രചാരണത്തിന്റെ മൂന്നാംഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി മണ്ഡലത്തിലെത്തിയത് പ്രവർത്തകരുടെ ആവേശം വാനോളമുയർത്തി. രാവിലെ നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത പ്രഭാതനടത്തത്തിലും മാരത്തോണിലും തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ പങ്കാളിയായി.തവനൂരിന്റെ ചെറുപ്പത്തിനൊപ്പം ചെറുപ്പമായ കെ ടി ജലീലിനെ വഴിയോര ങ്ങളിൽ നാട് ആവേശത്തോടെ വരവേറ്റു.

Related Post

Leave a Reply

Your email address will not be published. Required fields are marked *