Breaking
Wed. Apr 1st, 2026

പൊന്നാനി: പൊന്നാനി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.എം.കെ സക്കീറിന്റെ സ്ഥാനാർത്ഥി പര്യടനം തുടരുന്നു. സ്വന്തം നാടായ പെരുമ്പടപ്പ് പഞ്ചായത്തിലും വെളിയങ്കോട്, പൊന്നാനി നഗരം മേഖലകളിലുമായിരുന്നു പര്യടനം നടത്തിയത്. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്വീകരണങ്ങൾ ഒരുക്കിയത്.സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയും മണ്ഡലത്തിലെ വിവിധ പ്രാദേശിക വികസന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയും രാഷ്ട്രീയം പറഞ്ഞുമാണ് അഡ്വ. എം കെ സക്കീറിൻ്റെ പര്യടനം.
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള ആൾക്കൂട്ടമാണ് വിവിധയിടങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയത്.

അറക്കൽ വളവ്, വാലിപ്പറമ്പ്,പറങ്കി വളപ്പ്,പൂക്കൈത,വലക്കയ,അയ്യോട്ടിച്ചിറ, അജ്‌മീർ നഗർ,പുതിയിരുത്തി എന്നിവിടങ്ങളിൽ ഉച്ചക്ക് മുൻപും, സ്വാമിപ്പടി,പാലപ്പെട്ടി അമ്പലം,പാലപ്പെട്ടി,ആശുപത്രി,കാപ്പിരിക്കാട്,കോടത്തൂർ,വിന്നേഴ്സ് ക്ലബ് പരിസരം,പെരുമ്പടപ്പ് ഇല്ലത്ത് പള്ളി, വന്നേരി വടക്കൂട്ട് പള്ളി, തവളക്കുന്ന്, പട്ടേരിക്കുന്ന്, ചെറവല്ലൂർ,കിഴക്കുമുറി പടിഞ്ഞാറ്റ് മുറി, തുടങ്ങിയ സ്ഥലങ്ങളിൽ ഉച്ചക്ക് ശേഷവും പര്യടനം രണ്ടാം ദിവസത്തെ പര്യടനം പൂർത്തിയാക്കി.എൽ ഡി എഫ് നേതാക്കളായ അഡ്വ പി കെ ഖലീമുദ്ദീൻ,കെ കെ ബാബു, സി പി മുഹമ്മദ് കുഞ്ഞി, അഡ്വ ഇ സിന്ധു തുടങ്ങിയവർ അനുഗമിച്ചു.വിവിധ കേന്ദ്രങ്ങളിൽ അഡ്വ.ബിൻസി ഭാസ്കർ, എൻ സിറാജുദ്ദീൻ, ടി കെ മഷൂദ്, കെ സാദിക്ക്, റഫീക്ക് മാറഞ്ചേരി, മുഹമ്മദ് സലീം, ദിൽഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *