Breaking
Sat. Jul 25th, 2026

എടപ്പാൾ പഞ്ചായത്തിലെ യു.ഡി എഫ് സ്ഥാനാർത്ഥി പര്യടനതിന്ന് തുടകമായി

എടപ്പാൾ: എടപ്പാൾ പഞ്ചായത്തിലെ സ്ഥാനാർത്ഥി പര്യടനം വലിയ പാലത്തിൽ നിന്ന് ആരംഭിച്ചു.തവനൂർ മണ്ഡലം ചർച്ചകളിൽ നിറഞ്ഞ് നിൽക്കേണ്ടത് വിവാദങ്ങൾക്കൊണ്ടല്ല, മറിച്ച് വികസങ്ങൾ കൊണ്ടാവണമെന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞെന്ന് പര്യടനം ഉദ്ഘാടനം ചെയ്തു കൊണ്ട് യുഡിഎഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ പറഞ്ഞു.യുഡിഎഫ് വെറുമൊരു വിജയമല്ല വലിയ മാർജിനിൽ തവനൂരിൽ വിജയിക്കുമെന്നും ജനവികാരം അത്തരത്തിലാണ് മണ്ഡലത്തിലെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി അബ്ദുൽ മജീദ് അഭിപ്രായപ്പെട്ടു. റഫീഖ് പിലാക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുള്ളക്കുട്ടി,എ.എം രോഹിത്, ഇബ്രാഹിം മുതൂർ, ഇ.പി. രാജീവ് ,സുരേഷ് പൊൽപ്പാക്കര ,സി രവിന്ദ്രൻ ,കെ.വി. നാരായണൻ, എസ് സുധീർ , മജീദ് എന്നിവർ സംസാരിച്ചു. തുറന്ന ജിപ്പിൽ നിരവധി ബൈക്കുകളുടെ അകംമ്പടിയോടെ രാവിലെ
ഒമ്പത് മണിയ്ക്ക് ആരംഭിച്ച പര്യടനം രാത്രി വരെ നിണ്ടു നിന്നു. പര്യടനം കടന്ന് പോയ വഴികളിൽ സ്ഥാനാർത്ഥി വരുന്ന വിവരം അറിഞ്ഞ് ആളുകൾ റോഡിലേയ്ക്ക് ഇറങ്ങി നിൽക്കുന്ന കാഴ്ചയായിരുന്നു. പര്യടനത്തിന് വിവിധ സ്ഥലങ്ങളിൽ യുഡിഎഫ് പ്രവർത്തകർ സ്വീകരണം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *