Breaking
Sun. Aug 16th, 2026

തണൽ: മേഖലാ അയൽകൂട്ട സംഗമങ്ങൾ സമാപിച്ചു

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ 17-ാം വാർഷികത്തോടനുബന്ധിച്ച് 14 പ്രദേശങ്ങളിൽ നടത്തിയ മേഖലാ അയൽകൂട്ട സംഗമങ്ങൾ സമാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. ശ്രീജിത്, വൈസ് പ്രസിഡൻറ് കദീജ മൂത്തേടത്ത്, വാർഡ് മെമ്പർമാരായ എൻ. കെ. അബ്ദുന്നാസർ, എം. ടി. നജീബ്, ഷിജിൽ മുക്കാല, മുസ്തഫ വടമുക്ക്, മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് കാട്ടിൽ മുഹമ്മദ് കുട്ടി, പീപ്പിൾസ് ഫൗണ്ടേഷൻ കോർഡിനേറ്റർ പി. ഇബ്രാഹിം കുട്ടി, എഴുത്തുകാരൻ ഏ. ടി. അലി എന്നിവർ ഉദ്ഘാടനം ചെയ്തു.വാർഷികാഘോഷത്തിന് മുന്നോടിയായി മത്സരങ്ങൾ ചൊവ്വാഴ്ച ആരംഭിക്കും. 29, 30 തീയതികളിൽ സീഡ് ടർഫ് ഗ്രൗണ്ടിൽ വിപണനമേളയും 29ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ റാലിയും നടക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *