കനത്ത മഴയിലും ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. മണിക്കൂറിൽ പതിനെട്ടാം പടി ചവിട്ടുന്നത് 3600 മുതൽ 4000 വരെ ഭക്തർ. വെർച്യുൽ ക്യു വഴി 90000 പേരാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ മഴ ഇല്ലാത്തതിനാൽ തിരക്ക് വർധിക്കുന്നു. സ്പോട്ട് ബുക്കിങ്ങിലൂടെയും കാനന പാതയിലൂടെയും കൂടുതൽ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷ. പരമാവധി വേഗത്തിൽ ഭക്തരെ ദർശനം നടത്തി അയക്കുകയാണ് ദേവസ്വം ബോർഡ് ലക്ഷ്യം.

അതേസമയം ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ബി.എസ്.എൻ.എല്ലുമായി സഹകരിച്ചാകും സേവനം . ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. നെറ്റ്‌വർക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് ആശ്വാസം പകരുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം.

Related Post

Leave a Reply

Your email address will not be published. Required fields are marked *