പൊന്നാനി: ‘പുത്തന്നിന്ത്യ പണിയാൻ ശാസ്‌ത്രബോധം വളരണം’ എന്ന സന്ദേശവുമായി കേരളാ ശാസ്‌ത്രസാഹിത്യ പരിഷത്ത് പൊന്നാനി മേഖലാ കമ്മിറ്റി നടത്തി ഗ്രാമശാസ്‌ത്ര ജാഥ സമാപിച്ചു. പൊന്നാനിയിൽനിന്നും ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്‌തു തുടങ്ങിയ ഗ്രാമശാസ്‌ത്ര ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം മാറഞ്ചേരിയിൽ സമാപിച്ചു.
പെരുമ്പടപ്പിൽ നൽകിയ സ്വീകരണം എം. സുനിലും, എരമംഗലത്ത് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി. അജയനും ഉദ്‌ഘാടനം ചെയ്‌തു. മാറഞ്ചേരിയിൽ നടന്ന ജാഥാസമാപനത്തിൽ സുധീർ ആലങ്കോട്, സി. ദിനേശ്, ജാഥാ ക്യാപ്റ്റൻ കെ. ഷിംന, വൈസ് ക്യാപ്റ്റൻ യു.എം. ഗിരീഷ്, എ.ടി. ഗഫൂർ, ഗസൽ, ജിജി വർഗ്ഗീസ്, എ.പി. വാസു, കെ.പി. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.