ചങ്ങരംകുളം:ഭൂമിശാസ്ത്രം, പരിസ്ഥിതി പഠനം, ബഹിരാകാശം എന്നീ മേഖലകളിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമ്മേളനങ്ങളിൽ ഒന്നായ വിയന്നയിൽ നടന്ന ജനറൽ അസംബ്ലിയിൽ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് കോക്കൂർ സ്വദേശിയായ മർവ ശാഹിദ് ശ്രദ്ധേയയായി.ഭൂമി , ഗ്രഹങ്ങൾ , ബഹിരാകാശം എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ വാർഷിക സംഗമമാണിത്.കാലാവസ്ഥാ വ്യതിയാനം, സമുദ്ര പഠനം, അഗ്നിപർവ്വതങ്ങൾ, പ്രകൃതി ദുരന്തങ്ങൾ ജലവിഭവങ്ങൾ എന്നിങ്ങനെ ഭൂമിയുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന വിഷയങ്ങളിൽ സംഗമം ചർച്ച ചെയ്യപ്പെട്ടുലോകപ്രശസ്തരായ ശാസ്ത്രജ്ഞരുമായി സംവദിക്കാനും പുതിയ ഗവേഷണ രീതികൾ മനസ്സിലാക്കാനും യുവ ഗവേഷകർക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്.
തിരഞ്ഞെടുക്കപ്പെട്ട ഗവേഷകർ തങ്ങളുടെ പഠനങ്ങൾ അവതരിപ്പിക്കുന്നു.ആയിരക്കണക്കിന് ശാസ്ത്രജ്ഞർ ഒരേസമയം പങ്കെടുക്കുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം.ഗവേഷകർക്ക് അവരുടെ കരിയറിലെ വലിയൊരു പടവായ ഈ കോൺഫറൻസിൽ തന്റെ കണ്ടെത്തലുകൾ അവതരിപ്പിക്കാനാണ് മർവശഹിദിന് അവസരം ലഭിച്ചത്വളയംകുളം സ്വദേശിയായ അഡ്വക്കറ്റ്
പി പി റസിയയുടെയും വളാഞ്ചേരി സ്വദേശി ഷാഹിദിന്റെയും മകളായ മർവശാഹിദ്
അബുദാബി ഖലീഫ യൂണിവേഴ്സിറ്റി സയൻസ ആൻഡ് ടെക്നോളജിയിലെ അവസാന വർഷ
പി എച്ച് ഡി വിദ്യാർഥിനിയാണ്

