പൊന്നാനി ∙ ഭാരതപ്പുഴ– ബിയ്യം കായലിലേക്കു ചേരും. 32 കോടി രൂപയുടെ കായൽ–പുഴ സംയോജന പദ്ധതി തയാർ. നേഡറ്റ് മുതൽ ബിയ്യം കായൽ വരെ 8.8 കിലോമീറ്റർ നീളത്തിൽ പുഴവെള്ളം മാറിയൊഴുകും. പൊന്നാനി താലൂക്കിലെ കൃഷി മേഖലയിൽ വൻ പ്രതീക്ഷ ഉയർത്തിയാണ് പദ്ധതി ഒരുങ്ങിയിരിക്കുന്നത്. ഭരണാനുമതിക്കായി ഉടൻ സർക്കാരിന് സമർപ്പിക്കും. ടെൻഡർ നടപടികൾ പൂർത്തിയായാൽ 2 വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഇറിഗേഷൻ അധികൃതർ പറയുന്നത്.