എടപ്പാൾ :33 -മത് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജൂലൈ 11,12 തീയതികളിൽ എടപ്പാളിൽ നടക്കും. സമസ്ത സെന്റിനറി സമ്മേളനത്തിന്റെ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി എടപ്പാളിൽ സംഘടിപ്പിച്ച ഗെറ്റ് ടുഗെതര്‍ കോണ്‍ഫ്രന്‍സിലാണ് പ്രഖ്യാപനം നടന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുള്ള അഹ്സനി ചെങ്ങാനി സംഗമം ഉദ്ഘടനം ചെയ്യ്തു. എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം യൂസഫ് സഖാഫി മൂത്തേടം വിഷയവാതരണം നടത്തി. ജില്ലാ പ്രസിഡന്റ് ജാഅ്ഫര്‍ ശാമില്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് എസ് ഐ കെ തങ്ങള്‍,സയ്യിദ് സീതിക്കോയ തങ്ങള്‍, അലി ബാഖവി ആറ്റുപുറം, റസാഖ് ഫൈസി മാണൂർ , പി ടി മുഹമ്മദ്അഫ്ളല്‍,കരീം ഹാജി കാലടി, നജീബ് അഹ്സനി റഫീഖ് അഹ്സനി സംസാരിച്ചു. വാരിയത്ത് മുഹമ്മദ് അലി അൻവരി, പി മന്‍സൂര്‍ , അഡ്വ: അബ്ദുല്‍ മജീദ്, പി പി നൗഫല്‍ സഅദി, ജലീല്‍ അഹ്സനി കാളാച്ചാൽ, എന്നിവര്‍ സംബന്ധിച്ചു.

