Breaking
Sat. Jul 25th, 2026

ആർട്ടിസ്റ്റ് ദയാനന്ദൻ അന്തരിച്ചു; മലപ്പുറം ജില്ലക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്ത പ്ലോട്ടിന്റെ നിർമ്മാതാവ്

കേരള ലളിതകലാ അക്കാദമി മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ചിത്രകാരനുമായിരുന്ന റിട്ട. വില്ലേജ് ഓഫിസർ കെ.വി.ദയാനന്ദൻ (78) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഐക്കരപ്പടി പെരിങ്ങാവിലുള്ള വീട്ടിലായിരുന്നു അന്ത്യം. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വലിയ ശിഷ്യഗണങ്ങൾ ഉള്ള ചിത്രകാരനാണ്. ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്നുവരുന്ന റാലിയിൽ ആദ്യമായി മലപ്പുറം ജില്ലക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്ത പ്ലോട്ടിന്റെ നിർമ്മാതാവായിരുന്നു. കോഡൂർ വില്ലേജ് ഓഫിസർ ആയിരുന്നു. ഭാര്യ ആശാലത. സഹോദരങ്ങൾ: പരേതനായ സദാനന്ദൻ, ആശ. മൃതദേഹം ഇന്ന് (02) ഉച്ചയ്ക്ക് 12 മണി വരെ പെരിങ്ങാവിലുള്ള ‘അപൂർണം’ എന്ന വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കോഴിക്കോട് മാവൂർ റോഡിലുള്ള വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം.

Related Post

Leave a Reply

Your email address will not be published. Required fields are marked *