Breaking
Mon. Aug 17th, 2026

ഫുട്ബോൾ ലോകകപ്പിൽ കളിക്കാൻ ആദ്യ മലയാളി; ഖത്തർ ടീമിൽ തഹ്സിൻ

ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള ഖത്തറിന്റെ 26 അംഗടീമിനെ പ്രഖ്യാപിച്ചു. മലയാളിയായ കണ്ണൂർ സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷിദും (19) ടീമിലുണ്ട്. ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളിയാണ്. സാധ്യതാടീമിൽ നേരത്തേ ഇടം നേടിയിരുന്നു.

ജൂൺ 11 മുതൽ യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ കാനഡ, സ്വിറ്റ്സർലൻഡ്, ബോസ്‌നിയ ഹർസെഗോവിന എന്നീ ടീമുകൾക്കൊപ്പമാണു ഖത്തറിന്റെ സ്ഥാനം. 2022 ലോകകപ്പിൽ ആതിഥേയരായിരുന്ന ഖത്തർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു.

ഖത്തറിൽ ചീഫ് അക്കൗണ്ടന്റായ തലശ്ശേരി ഹിബാസിൽ ജംഷിദിന്റെയും വളപട്ടണം ഷൈമാസിൽ ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിൻ. ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തിൽ തന്നെ ഖത്തർ യൂത്ത് ടീമുകളിൽ തഹ്സിന് ഇടം ലഭിച്ചു. 17–ാം വയസ്സിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബായ അൽ ദുഹൈലിലേക്ക്. സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരനാണ് തഹ്‌സിൻ. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *