സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ വീണ്ടും പ്രവർത്തനക്ഷമമായി. ഇന്നുമുതൽ ജൂൺ ആറ് അർദ്ധരാത്രിവരെ അപേക്ഷ നൽകാം. ഒരു ചോദ്യത്തിന് 25 രൂപ വീതമാണ് ഫീസ്.
https://postresult.cbseit.in/pvr/ എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. ഇതുസംബന്ധിച്ച വിവരങ്ങൾ സിബിഎസ്‌ഇയുടെ https://www.cbse.gov.in/cbsenew/cbse.html എന്ന പോർട്ടലിൽ ലഭ്യമാണ്.

