കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ്&റിസര്‍ച്ച് (ഐ.സി.എസ്.ആര്‍) എന്ന സ്ഥാപനത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്‌സ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്, കോളേജ് വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ എടുക്കുന്നവര്‍ക്കുമുള്ള പ്രിലിംസ് കം മെയിന്‍സ് (വീക്കെന്‍ഡ് ) കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷിക്കാനുള്ള തിയതി ജൂലൈ നാലു വരെ നീട്ടി. പ്രവേശനം ലഭിക്കുന്നതിന് വിദ്യാര്‍ഥികള്‍ ജൂലൈ അഞ്ചിന് രാവിലെ 10 മുതല്‍ 11 വരെ ഐ.സി.എസ്.ആറില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം. ജൂലൈ 12 ന് ക്ലാസുകള്‍ ആരംഭിക്കും. വെബ്‌സൈറ്റ്- www.kscsa.org, വിലാസം- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍ – 679573. ഫോണ്‍: 0494 2665489, 8281098868, 9846715386, 9645988778, 8089858680.

