എടപ്പാൾ: പൊന്നാനി താലൂക്ക് സംയുക്ത ബസ് ഉടമ സംഘം ആദിറിയ എജുക്കേഷണൽ ഫൗണ്ടേഷൻ എടപ്പാളും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
താലൂക്കിലെ സ്വകാര്യ ബസ് ജീവനക്കാർക്കായി എടപ്പാളിൽ നടത്തിയ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.പൊന്നാനി താലൂക്കിലെ ബസ് ഉടമ സംഘം ഭാരവാഹികളായ സുജീഷ് അമ്പാടി, യുകെ മുഹമ്മദ്, രാമനാഥ്, ശശി കുട്ടത്ത് ആദിരിയ ഗ്രൂപ്പ് മാനേജർ ബിജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.