പൊന്നാനി: മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന പോലീസുകാരുടെ നടപടിയിൽ പ്രതിഷേധിച്ച് പൊന്നായി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുൻ എംപി സി ഹരിദാസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയും, കള്ള കേസെടുക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ എല്ലാകാലത്തും സംരക്ഷിക്കുവാൻ ഇടതുപക്ഷ സർക്കാർ ഉണ്ടാകില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സി ഹരിദാസ് ഓർമ്മപ്പെടുത്തി.

കെ ജയപ്രകാശ് അധ്യക്ഷ വഹിച്ചു. വി, സയ്ദ് മുഹമ്മദ് തങ്ങൾ, എ എം രോഹിത്, കെ ശിവരാമൻ, ടി കെ അഷറഫ്, എൻ പി നബീൽ, എ പവിത്രകുമാർ, എം രാമനാഥൻ,എം കെ റഫീഖ്, പി കെ റസീന എന്നിവർ പങ്കെടുത്തു സംസാരിച്ചു. യു മാമൂട്ടി, വിചന്ദ്രവല്ലി, എം അബ്ദുല്ലത്തീഫ്, സി ഹഫ്‌സത്ത് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ മുൻ എംപി യും 82 വയസ്സ് പ്രായമുള്ള സി ഹരിദാസ് അടക്കം പത്തുപേരുടെ പേരിൽ കള്ള കേസെടുത്ത പൊന്നാനി പോലീസിന്റെ നടപടിയെപ്പറ്റി ഉന്നതല അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *