പൊന്നാനി: സാങ്കേതിക തടസ്സങ്ങൾ നീങ്ങി. പുതുപൊന്നാനി ആയുർവേദ ആശുപത്രി നിർമാണം ഉടൻ തുടങ്ങും. മണ്ണു പരിശോധന നടന്നു.  നഗരസഭയുടെ ഫണ്ട് ഉൾപ്പെടെ 2.25 കോടി രൂപയുടെ പദ്ധതി ആയുഷ് മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കും. ആശുപത്രി വികസനത്തിനായി നഗരസഭ 1.25 കോടി രൂപയും ആയുഷ് മിഷൻ ഒരു കോടി രൂപയും അനുവദിച്ചിരുന്നു. എന്നാൽ, തുക ഒറ്റ പദ്ധതിയായി ചെലവഴിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ധനകാര്യ വകുപ്പ് ഇടപെട്ട് സാങ്കേതിക തടസ്സം നീക്കിയതോടെയാണ് ആശുപത്രി കെട്ടിട നിർമാണത്തിന് വഴി തെളിഞ്ഞത്.

നഗരസഭ അനുവദിച്ച 1.25 കോടി രൂപ ആയുഷ് മിഷന് കൈമാറാനും പദ്ധതി നടപ്പാക്കാനുള്ള ഏജൻസിയായി അംഗീകരിച്ചും പ്രത്യേക സാഹചര്യത്തിൽ ധനകാര്യ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. സംസ്ഥാനത്ത് അപൂർവമായാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ഇത് പദ്ധതിക്ക് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

ഇനി  ഒറ്റ പദ്ധതിയായി ആയുർവേദ ആശുപത്രി കെട്ടിട നിർമാണം നടപ്പാക്കാൻ കഴിയും.  കെട്ടിട നിർമാണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപു തന്നെ പുതുപൊന്നാനി ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം വാടകക്കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. പുതിയ കെട്ടിട നിർമാണം എങ്ങുമെത്താത്ത സ്ഥിതിയായിരുന്നു ഇതുവരെ. ധനകാര്യ വകുപ്പിന്റെ ഉത്തരവ് വൈകിയതാണ് പദ്ധതിയെ ബാധിച്ചത്.

ഒടുവിൽ, കഴിഞ്ഞ മാസമാണ് ധനകാര്യ വകുപ്പ് അനുകൂല നിലപാട് സ്വീകരിച്ച് ഉത്തരവിറക്കിയത്. തീരദേശ മേഖലയിൽ ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആയുർവേദ ആശുപത്രിയാണ് ഇത്.0

Related Post

Leave a Reply

Your email address will not be published. Required fields are marked *