എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്ക് ഒരുക്കുന്ന പി.എസ്‍.സി പരിശീലന പദ്ധതിയും ഓറിയന്റേഷൻ ക്ലാസും സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്‍മെന്റ്‍ ഡെപ്യൂട്ടി ഡയറക്‌ടർ ചിത്രലേഖ കെ.എസ്‍ ഉദ്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്‍ണൻ അദ്ധ്യക്ഷത വഹിച്ചു.

പി.എസ്‍.സി പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് രാജൻ വടകര ക്ലാസെടുത്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്‍റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എൻ. ആർ. അനീഷ് ആശംസകളർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ, ഉദ്യോഗാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലിജുമോൻ എസ്‍ സ്വാഗതവും ബ്ലോക്ക് ക്ഷേമകാര്യ സ്‍റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‍സൺ പ്രേമലത നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *