Breaking
Mon. Aug 17th, 2026

എവിടെത്തിരിഞ്ഞാലും ഒച്ച്; പൊറുതിമുട്ടി ഒരു നാട്, വ്യാഴാഴ്ച മാത്രം പിടികൂടിയത് രണ്ടു ചാക്കിലേറെ ഒച്ചിനെ

ഒരു ഗ്രാമം നിറയെ ആഫ്രിക്കൻ ഒച്ചിനാൽ പൊറുതിമുട്ടുന്നു. ഒലിപ്പുഴ പെരുവക്കാട് ഭാഗത്താണ് ഒച്ചിന്റെ ശല്യം…
മതിൽക്കെട്ടിലും വഴിയിലും വീടുകളിലും മരത്തിലുമെല്ലാം ഒച്ചുകൾ വാസമാക്കിയതിനാൽ പ്രദേശവാസികളുടെ സ്വൈരജീവജീവിതം തകർന്നിരിക്കയാണ്. പെരുവക്കാട് സി.ടി.കുഞ്ഞാപ്പുവിന്റെ വീട്ടുവളപ്പിലാണ് ആദ്യം ഇവയെ കാണപ്പെട്ടത്.പിന്നീട് ഇവ വ്യാപിച്ചു. പൊറുതിമുട്ടിയതോടെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇവയെ നശിപ്പിക്കാൻ രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം രണ്ടു ചാക്കിലേറെ ഒച്ചിനെ പിടികൂടി ഉപ്പു വിതറി നശിപ്പിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *