അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ മക്കള്‍ക്കായുള്ള 2026-27 വര്‍ഷത്തെ സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍, പി.എഫ്.എം.എസ്, നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ എന്നിവ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജാതി, മതം, വരുമാനം എന്നിവയൊന്നും ഈ സ്‌കോളര്‍ഷിപ്പിന് ബാധകമല്ല. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 10 ശതമാനം അധിക തുക ലഭിക്കും. എന്നാല്‍, ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. രക്ഷിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടിലാണ് ജോലി ചെയ്യുന്നതെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിയുടെയോ സാമൂഹ്യക്ഷേമ ഓഫീസറുടെയോ സാക്ഷ്യപത്രവും മറ്റ് ആവശ്യമായ രേഖകളും സ്‌കൂള്‍ മേധാവി മുന്‍പാകെ ഹാജരാക്കണം. സ്‌കൂളുകളില്‍ നിന്നും ഇ-ഗ്രാന്റ്‌സ് ലോഗിന്‍ വഴി ഓണ്‍ലൈനായി വേണം അപേക്ഷകള്‍ ഫോര്‍വേഡ് ചെയ്യാന്‍. ഓഗസ്റ്റ് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാണ്. ഫോണ്‍: 0483 2734901

