Breaking
Tue. Sep 8th, 2026

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം: അഭിമുഖം ജൂലൈ 16-ന്

തിരൂര്‍ :ജില്ലാ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ആര്‍ട്ടിഫിഷ്യല്‍ ലിംബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ജൂലൈ 16-ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലാണ് അഭിമുഖം നടക്കുക.

1.നഴ്‌സിംഗ് ഓഫീസര്‍ (അഭിമുഖം: രാവിലെ 10:00 ന്)

യോഗ്യത: പ്ലസ് ടു, ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിംഗ്. കേരള നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.

മുന്‍ഗണന: കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

വേതനം: പ്രതിദിനം 700 രൂപ.

2.നഴ്‌സിംഗ് അസിസ്റ്റന്റ് (അഭിമുഖം: രാവിലെ 11:00 ന്)

യോഗ്യത: എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. അതോടൊപ്പം എ.എന്‍.എം. കോഴ്‌സ് / ഗവണ്‍മെന്റ് അംഗീകൃത നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ് / ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് എന്നിവയിലൊന്ന് വിജയിച്ചിരിക്കണം.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും നഴ്‌സിംഗ് അസിസ്റ്റന്റായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം (ഉയര്‍ന്ന പ്രായപരിധി: 62 വയസ്സ്). പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

വേതനം: പ്രതിദിനം 450 രൂപ.

3.അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ (അഭിമുഖം: ഉച്ചയ്ക്ക് 12:30 ന്)

യോഗ്യത: പ്ലസ് ടു സയന്‍സ്, ഓപ്പറേഷന്‍ തിയേറ്റര്‍ & അനസ്‌തേഷ്യ ടെക്‌നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

മുന്‍ഗണന: കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയം.

വേതനം: പ്രതിദിനം 700 രൂപ.

4.ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ (അഭിമുഖം: ഉച്ചയ്ക്ക് 12:30 ന്)

യോഗ്യത: ബി.എസ്.സി എം.എല്‍.ടി (ബ്ലഡ് ബാങ്കില്‍ 6 മാസത്തെ പ്രവൃത്തിപരിചയം) അല്ലെങ്കില്‍ ഡി.എം.എല്‍.ടി (ബ്ലഡ് ബാങ്കില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം). കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

വേതനം: പ്രതിദിനം 650 രൂപ.

5.ആര്‍ട്ടിഫിഷ്യല്‍ ലിംബ് ടെക്‌നീഷ്യന്‍ (അഭിമുഖം: ഉച്ചയ്ക്ക് 12:30 ന്)

യോഗ്യത: ബി.എസ്.സി പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് / ഡിപ്ലോമ ഇന്‍ പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് / സര്‍ട്ടിഫിക്കറ്റ് ഇന്‍ പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

വേതനം: പ്രതിദിനം 700 രൂപ.

നഴ്‌സിംഗ് അസിസ്റ്റന്റ് (വിരമിച്ചവര്‍) ഒഴികെയുള്ള മറ്റെല്ലാ തസ്തികകള്‍ക്കും ഉയര്‍ന്ന പ്രായപരിധി പൊതുവായി 45 വയസ്സാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം നിശ്ചിത അഭിമുഖ സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം.

Related Post

Leave a Reply

Your email address will not be published. Required fields are marked *