Breaking
Tue. Sep 8th, 2026

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയവരെയാണ്‌ ചങ്ങരംകുളം ഫുഡ് സിറ്റി ഓഡിറ്റോറിയത്തിൽ അനുമോദിച്ചത്. സംഗമം സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എക്സൈസ് ഉദ്യോഗസ്ഥൻ പ്രമോദ് ബോധവത്കരണ ക്ലാസ് എടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ,
ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക്, ബ്ലോക്ക് മെമ്പർ സജ്‌ന ഫിറോസ്,പഞ്ചായത്ത് അംഗം അജയ് ഘോഷ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ സ്വാഗതം പറഞ്ഞു.ജനപ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Related Post

Leave a Reply

Your email address will not be published. Required fields are marked *