Breaking
Mon. Jul 13th, 2026

കുറ്റിപ്പുറം: ജില്ലയിലെ കോട്ടക്കൽ, തിരൂർ, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളിൽ ഹൈവേ കേന്ദ്രികരിച്ച് ആഡംബര വാഹനത്തിൽ കറങ്ങിനടന്ന് വൻതോതിൽ രാസ ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ തിരൂർ കൂട്ടായി സ്വദേശി കുവ്വക്കാട് വീട്ടിൽ അബ്ദുള്‍ മുഫാസിർ (33) നെയാണ് ജില്ലാ DANSAF ടീമും കുറ്റിപ്പുറം പോലീസും ചേർന്ന് കുറ്റിപ്പുറം മഞ്ചാടിയിൽ വെച്ച് പിടികൂടി അറസ്റ്റ് ചെയ്തത്.ആഡംബര വാഹനത്തിന്റെ സ്റ്റപ്പിനി ടയർറിൽ മഗ്നറ്റിൽ സെല്ലോ ടാപ്പ് കൊണ്ട് പൊതിഞ്ഞു വാഹനത്തിന്റ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു, ചില്ലറ വിപണിയിൽ 25ലക്ഷം രൂപ വില വരുന്ന 493.16 ഗ്രാം MDMA യും 8 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തത്.

2024 ൽ മലപ്പുറം, കൽപകഞ്ചേരി പോലീസ് സ്റ്റേഷനുകളിൽ വാണിജ്യാടിസ്ഥാനത്തിൽ MDMA വില്പന നടത്തിയതിന് പിടിക്കപ്പെട്ട് രണ്ടു വർഷത്തോളം ജയിലിൽ റിമാൻറ് പ്രതിയായി കിടന്നിട്ടുണ്ട്. തുടർന്ന് കോടതിയിൽ നിന്ന് ജാമ്യം എടുത്ത് പുറത്ത് ഇറങ്ങിയാണ് വീണ്ടും വൻതോതിൽ MDMA വില്പന നടത്തുന്നത്. ബാംഗ്ലൂരിൽ നിന്നുംകേരളത്തിലേക്ക് MDMA കടത്താൻഉപഗോഗിച്ച ആഡംബര വാഹനവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.പ്രതിക്ക് MDMA കടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ ചെയ്തവരെ പോലീസ് അന്വേഷിച്ചു വരികയാണ്.കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ മണികണ്ഠൻ, SI KS സുധീർ, ASI സുധീർ PD, പോലീസ് ഉദ്യോഗസ്ഥരായ സനീഷ്, ലിബിൻ, മലപ്പുറം, പെരിന്തൽമണ്ണ, തീരൂർ DANSAF ടീം എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *