Breaking
Wed. Jul 15th, 2026

തിരൂർ : ഘോരശബ്ദത്തിൽ തിരൂർ നഗരത്തിൽ ചീറിപ്പാഞ്ഞ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ശബ്ദമലിനീകരണമുണ്ടാക്കി നഗരത്തിൽ പാഞ്ഞതോടെ കാറിനെതിരെ ഒട്ടേറെപ്പേർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് കാറിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങി. ഇതിനിടെയാണ് കാർ സ്റ്റേഷന്റെ സമീപത്തേക്ക് ഓടിച്ചെത്തിയത്. ഇതോടെ പൊലീസ് കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൈലൻസർ മാറ്റിയാണ് വൻ ശബ്ദമുണ്ടാക്കിയിരുന്നത്. കാറിൽ വേറെയും മാറ്റങ്ങൾ വരുത്തിയിരുന്നു. സ്റ്റേഷനിൽ ഡ്രൈവറെ കൊണ്ടുതന്നെ പൊലീസ് മോഡിഫിക്കേഷനുകൾ അഴിച്ചുമാറ്റിച്ചു. വൻ തുക പിഴയും ചുമത്തി. ജനത്തിനു ശല്യമുണ്ടാക്കുന്ന വിധത്തിൽ മോഡിഫിക്കേഷൻ നടത്തുന്നവാഹനങ്ങൾ പരിശോധിച്ചു കണ്ടെത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും തിരൂർ പൊലീസ് അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *