പൊന്നാനി: 2024 ജനുവരി 1 മുതൽ നഗരസഭകളുടെ സേവനം പൂർണ്ണമായും ഡിജിറ്റലൈസ് ആയി കെ-സ്മാർട്ട്‌ സോഫ്റ്റ്‌വെയറിലേക്ക് മാറുകയാണ്. പൊതുജനങ്ങൾ അപേക്ഷ തരുന്നത് മുതൽ  ഈ സേവനം ലഭിക്കുന്നത് വരെയുള്ള ഒരു ഘട്ടത്തിലും അപേക്ഷകൻ നഗരസഭയിൽ നേരിട്ട് എത്താതെ തന്നെ സേവനം ലഭിക്കും എന്ന രീതിയിലേക്കാണ് കെ-സ്മാർട്ട്‌ സോഫ്റ്റ്‌വെയർ അവതരിക്കുന്നത്.

പൊതുജനങ്ങൾക്ക് കെ-സ്മാർട്ട്‌ സിറ്റിസൺ വെബ് പോർട്ടൽ വഴി ലോഗിൻ ചെയ്ത് വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകൾ ഓൺലൈൻ മുഖാന്തിരം നൽകുവാനും ആയതിന്റെ അറിയിപ്പും, സേവനങ്ങളും, സാക്ഷ്യപത്രങ്ങളും മറ്റും തിരിച്ചു ഈ പോർട്ടലിലും SMS/ വാട്സ്ആപ്പ് വഴി ലഭിക്കുവാനുമാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. കടലാസിലുള്ള അപേക്ഷകൾ ഇനി സ്വീകരിക്കില്ല എന്ന വിവരവും ഇതോടൊപ്പം അറിയിക്കുന്നു.

പൊതുജനങ്ങൾക്ക് വെബ് പോർട്ടലിൽ സ്വന്തമായോ, അക്ഷയ സെന്റർ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സേവനങ്ങൾ തീർപ്പാവുന്ന മുറക്ക് അടവാക്കേണ്ട തുക, ഡിമാന്റ് നമ്പർ, പേയ്‌മെന്റ് ലിങ്ക് എന്നിവ അപേക്ഷകന്റെ രജിസ്ട്രേഡ് മൊബൈൽ നമ്പറിൽ ലഭ്യമാവുകയും ടി തുക UPI മുഖാന്തിരം അടവാക്കാവുന്നതുമാണ്. പൂർണ്ണമായി ഡിജിറ്റലൈസ് സേവനത്തിലേക്ക് മാറുന്നതിനാൽ നിലവിലെ എല്ലാ വിവരങ്ങളും കെ-സ്മാർട്ട്‌ സോഫ്റ്റ്‌വെയറിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കുള്ള എല്ലാ സേവനങ്ങളും 27-12-2023 മുതൽ അഞ്ച് ദിവസത്തേക്ക് (31-12-2023 വരെ) തടസ്സപ്പെടുന്നതായിരിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *