പൊന്നാനി: അണ്ടത്തോട് തങ്ങൾപടിയിലാണ് നിയന്ത്രണംവിട്ട ഇന്നോവ കാർ ഡിവൈഡറിലിടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കുപറ്റിയ കാർ യാത്രികരും കൊയിലാണ്ടി കടലൂർ സ്വദേശികളുമായ വാറത്ത് വീട്ടിൽ അബ്ദുറഹ്മാൻ (60), അഷ്‌റഫ് (49), റാബിയ (49), നഷവ (21), നാജി (15), ലിസ്‌മ (14) എന്നിവരെ അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.