Breaking
Sat. Jul 25th, 2026

ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് കണക്‌ഷനായി ‘പ്രിയദർശിനി’ ബസ് സർവീസ് തുടങ്ങി

രാവിലെ തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് കണക്‌ഷനുമായി ജില്ലാ ആസ്ഥാനത്തുനിന്ന് കെഎസ്ആർടിസി ‘പ്രിയദർശിനി’ സർവീസ്. പുലർച്ചെ 5.30ന് മലപ്പുറത്തുനിന്ന് തിരൂരിലേക്കു തിരിക്കുന്ന സർവീസിനു തുടക്കമായി. നേരിട്ട് റെയിൽവേ സ്റ്റേഷനിലേക്കാണ് സർവീസ്. 6.30ന് എത്തിച്ചേരും. രാവിലെ 6.45നുള്ള ജനശതാബ്ദിക്ക് ആശങ്കയില്ലാതെ മലപ്പുറത്തുനിന്ന് ടിക്കറ്റെടുക്കാം. തിരിച്ച് 7 മണിക്ക് മലപ്പുറത്തേക്കു പുറപ്പെടുന്ന ബസ് തിരൂരിൽനിന്നുള്ള രാവിലത്തെ ആദ്യ പ്രിയദർശിനി സർവീസാകുമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

വന്ദേഭാരത് ട്രെയിൻ ആരംഭിച്ചപ്പോൾ കണക്‌ഷനുമായി തിരൂരിൽനിന്ന് മലപ്പുറത്തേക്ക് ആരംഭിച്ച സർവീസ് വൻ ഹിറ്റാണ്. ഒട്ടേറെ യാത്രക്കാരാണ് ദിവസവും ബസിനെ ആശ്രയിക്കുന്നത്. ഇതിനു പുറമേയാണ് ഇപ്പോൾ കൂടുതൽ യാത്രക്കാരുള്ള ജനശതാബ്ദിക്കും കണക്‌ഷൻ ഒരുക്കുന്നത്. നിലവിൽ രാവിലെ തിരൂരിലെത്താൻ സ്വന്തം വാഹനങ്ങളാണ് കൂടുതൽ യാത്രക്കാരും ആശ്രയിക്കുന്നത്. അതിനാൽ കെഎസ്ആർടിസി സർവീസ് ഒട്ടേറെപ്പേർക്ക് ഉപകാരപ്പെടുമെന്ന് അധികൃതർ പറഞ്ഞു. വനിതാ യാത്രക്കാർക്ക് സൗജന്യമായി റെയിൽവേ സ്റ്റേഷനിലെത്താം.

Related Post

Leave a Reply

Your email address will not be published. Required fields are marked *