പൊന്നാനി: പൊന്നാനിയിൽ കോൺഗ്രസിൻ്റെ സ്ഥാപകദിന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് അടക്കമുള്ള മതേതര കക്ഷികളും പങ്കെടുക്കണമെന്ന് കെപിസിസി നിർവാഹക സമിതിയംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്താൽ ഇടതുപക്ഷം മുസ്ലിം വിരോധവും, പങ്കെടുത്തില്ലെങ്കിൽ ബിജെപി ഹിന്ദു വിരോധവും പ്രചരിപ്പിച്ച് കോൺഗ്രസിനെ രാഷ്ട്രീയ കെണിയിൽപ്പെടുത്തുവാനുള്ള നീക്കമാണെന്നും ബിജെപി കോൺഗ്രസിനെ വർഗീയതയുടെ പേരിൽ ഇല്ലായ്മ ചെയ്യുവാനുള്ള രാഷ്ട്രീയ നീക്കം നടത്തുമ്പോൾ ഇടതുപക്ഷം അതിന് കൂട്ടുനിൽക്കുന്ന തീരുമാനത്തിൽ നിന്ന് മാറി നിൽക്കണമെന്നും സെയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു.