പൊന്നാനി: ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നടത്തിവരുന്ന വിദ്യാർഥികളുടെ വീടുകളിൽ ചങ്ങാതിക്കൂട്ടം പരിപാടിയുമായി പൊന്നാനി യു.ആർ.സി.
വീടുകളിൽ ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ ഒറ്റയ്ക്കല്ലെന്ന സന്ദേശവുമായാണ് സമഗ്രശിക്ഷാ കേരളം യു.ആർ.സി. പൊന്നാനിയുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം നടത്തുന്നത്. വിദ്യാർഥികളുടെ വീടുകളിലെത്തി കലാപരിപാടികൾ അവതരിപ്പിച്ച് ക്രിസ്‌മസ്, പുതുവത്സരസമ്മാനങ്ങൾ വിദ്യാർഥികൾക്കു കൈമാറും.
പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി കിഫിലിയുടെ വീട്ടിൽ നടത്തിയ ചങ്ങാതിക്കൂട്ടം പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർപേഴ്‌സൺ സൗദ അബ്ദുല്ല ഉദ്ഘാടനംചെയ്‌തു. പൊന്നാനി ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഹരിആനന്ദകുമാർ അധ്യക്ഷതവഹിച്ചു.
പി.ടി.എ. പ്രസിഡൻറ് ഷംസു കുമ്മിൽ, ഇ.കെ. ഇസ്‌മായിൽ, ഹഫ്‌സ, വാർഡംഗം ഷംല, യു.ആർ.സി. പരിശീലകരായ അജിത്ത് ലൂക്ക്, വി.കെ. അജയ്‌കുമാർ, സ്‌പെഷ്യൽ എജുക്കേറ്റർ നസീമ എന്നിവർ പ്രസംഗിച്ചു.
പൊന്നാനി യു.ആർ.സി.ക്കു കീഴിൽ ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നടത്തിവരുന്ന മുഴുവൻ വിദ്യാർഥികളുടെ വീടുകളിലും ചങ്ങാതിക്കൂട്ടം പരിപാടി നടക്കുന്നുണ്ട്.