പൊന്നാനി : കേക്കുമുറിച്ചും പാട്ടുപാടിയും ഭിന്നശേഷിക്കാർക്കൊപ്പം പുതുവത്സരം ആഘോഷിച്ച് ജനമൈത്രി പോലീസ്.
ബഡ്‌സ് പുനധിവാസ കേന്ദ്രത്തിലാണ് ജനമൈത്രി പോലീസും പൗരാവലിയും ചേർന്ന് ‘കാവൽസ്പർശം’ എന്നപേരിൽ പുതുവത്സരാഘോഷം നടത്തിയത്.
ബഡ്‌സ് സ്കൂളിന് നിർമിച്ചു നൽകിയ വാട്ടർ ടാങ്ക്, സ്പെഷ്യൽ ഡസ്‌ക്കുകൾ എന്നിവയുടെ സമർപ്പണവും നടന്നു.
ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ ഉദ്ഘാടനംചെയ്തു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷതവഹിച്ചു.
ഫർഹാൻ ബിയ്യം, ജസീല, അശോകൻ വെള്ളാനി, സുരേഷ് പുന്നക്കൽ. എം.എ. സുബൈദ, എ.പി.കെ. നെസറു, കെ.എൻ. രതിക എന്നിവർ പ്രസംഗിച്ചു.