പൊന്നാനി: തെക്കെ മലബാറിലെ വിദ്യാഭ്യാസ വിപ്ലവത്തിന് വിത്തുപാകിയ നായകനാണ് കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്റർ എന്നും അദ്ദേഹത്തെ പോലുള്ള മഹത് വ്യക്തികളുടെ പ്രവർത്തന പാതകൾ തെളിഞ്ഞ് വരുന്നത് പുതിയ കാലത്തെ പ്രതിസന്ധികളെ മറി കടക്കാൻ സഹായിക്കുമെന്നും കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ അഭിപ്രായപ്പെട്ടു. ഉസ്മാൻ മാസ്റ്ററുടെ 60-ാ൦ ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു. അബ്ദുൽ ജലീലിന്റെ അദ്ധ്യക്ഷതയിൽ എം.ഐ.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് പബ്ലിക് റിലേഷൻ മുൻ അഡീഷണൽ ഡയറക്ടർ പി.എ. റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. വി.വി. രാമകൃഷ്ണണൻ, എം.പി. മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ.എം. ഇമ്പിച്ചി കോയ തങ്ങൾ, പ്രൊഫ. ടി.കെ. കോയക്കുട്ടി, എ.എം. അബ്ദുസ്സമദ്, ഡോ. ബുഷ്റ എം.വി. യു.എം. ഇബ്രാഹിം മാളിയേക്കൽ, എ.വി. കുഞ്ഞിമുഹമ്മദ്, എസ്.എം. റഹ്മത്ത് ബീഗം, ഷബീറാബി, അഡ്വ. തജ്മൽ സലീക്ക്, മുഹമ്മദ് പൊന്നാനി എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *