പൊന്നാനി : തൃക്കാവ് ബസ് സ്റ്റോപ്പിനു സമീപം സ്‌നേഹാരാമം ഒരുക്കി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ.
മാലിന്യമുക്ത കേരളം എന്ന സർക്കാർ സ്വപ്നപദ്ധതിയുടെ ഭാഗമായി നഗരസഭയുമായി സഹകരിച്ചാണ് എൻ.എസ്.എസ്. വൊളന്റിയർമാർ സ്‌നേഹാരാമം സാക്ഷാത്കരിച്ചത്.
വാർഡ് കൗൺസിലർ ഷബ്‌ന ആസ്മി ഉദ്ഘാടനംചെയ്തു.
പ്രിൻസിപ്പൽ പി. പ്രദീപ്, എൻ.എസ്.എസ്. പി.ഒ. എ.എസ്. ധന്യ തുടങ്ങിയവർ പങ്കെടുത്തു.