പൊന്നാനി : കേരള എൻ.ജി.ഒ. യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി പൊന്നാനി ഏരിയാ കമ്മിറ്റിക്ക് കീഴിൽ നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം പി. നന്ദകുമാർ എം.എൽ.എ. നിർവഹിച്ചു.
പുതുപൊന്നാനി ചെങ്കോട്ടയിലുള്ള ഹാജിറ മരക്കാവളപ്പിലിന്റെ കുടുംബത്തിനാണ് വീട് നൽകിയത്. എം.എൽ.എ.യിൽനിന്ന് ഹാജിറ താക്കോൽ ഏറ്റുവാങ്ങി. എൻ.ജി.ഒ. യൂണിയൻ രൂപവത്കരണത്തിന്റെ ഭാഗമായി 60 വീടുകളാണ് നിർമിച്ചുനൽകുന്നത്.
ജില്ലയിൽ നിർമിക്കുന്ന നാലു വീടുകളിൽ ആദ്യത്തെ വീടാണ് പൊന്നാനിയിൽ പൂർത്തിയായത്.
ജില്ലാ പ്രസിഡന്റ് വി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഇ.വി. ചിത്രൻ, അഡ്വ. പി.കെ. ഖലീമുദ്ദീൻ, എം.കെ. വസന്ത, സി.പി. മുഹമ്മദ് കുഞ്ഞി, ടി.എം. സിദ്ദീഖ്, ബാത്തിഷ, അജിത്‌ലൂക്ക്, പി.കെ. സുഭാഷ്, സി.പി. അജേഷ് എന്നിവർ പ്രസംഗിച്ചു.