പൊന്നാനി : കടവനാട് ഗവ. ഫിഷറീസ് യു.പി. സ്‌കൂളിൽ ഗണിതപഠനോപകരണ പ്രദർശനവും വിപണനമേളയും ‘സങ്കലനം 2024’ സംഘടിപ്പിച്ചു. നഗരസഭാംഗം ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.പി. ഖാലിദ് അധ്യക്ഷതവഹിച്ചു.

കുട്ടികളുടെ ഗണിതചിന്ത വളർത്താനുതകുന്ന പ്രവർത്തനമാണ് സംഘടിപ്പിച്ചത്. കുട്ടികൾ ഉണ്ടാക്കിയ നാടൻ വിഭവങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ വിവിധയിനം അച്ചാറുകൾ, ഉപ്പിലിട്ടത്, പലഹാരങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവ വിൽപ്പന നടത്തി.

നഗരസഭാ കൗൺസിലർ വെള്ളാനി അശോകൻ, പ്രഥമാധ്യാപകൻ കെ. ബാബുരാജൻ, ശ്രീരാജ്, ശ്രീകല, സമദ്, ഷഹർബാൻ, ശ്രീജ, ഷരിത എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *