പൊന്നാനി : വലിയ ജാറം ഹൈദ്രൂസി തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച് മാനവ സൗഹൃദസദസ്സ് സംഘടിപ്പിച്ചു. പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
വി. സൈതുമുഹമ്മദ് തങ്ങൾ അധ്യക്ഷതവഹിച്ചു. മഖ്ദൂം മുത്തുക്കോയ തങ്ങൾ പ്രാർഥനയ്ക്കു നേതൃത്വംനൽകി.
കെ.എം. കാസിംകോയ ആമുഖപ്രഭാഷണം നടത്തി. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ, അജിത് കൊളാടി, അഡ്വ. കലീമുദ്ദീൻ, അഡ്വ. എ.എം. രോഹിത്, സിദ്ദീഖ് മൗലവി അയിലക്കാട്, പ്രൊഫ. ഇമ്പിച്ചിക്കോയ തങ്ങൾ എന്നിവർ പ്രസംഗിച്ചു.