Breaking
Wed. Apr 16th, 2025
പാലപ്പെട്ടി: ഒഴിവു വേളകൾ വിനോദത്തിനും വിജ്ഞാനത്തിനും ഉപയോഗപ്പെടുത്തി കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി പാലപ്പെട്ടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച പുതിയ തനതു പരിപാടിയാണ് ഫ്രൈഡേ എഫ്എം റേഡിയോ. പാട്ടുപാടിയും കഥപറഞ്ഞും ആനുകാലിക സംഭവവികാസങ്ങൾ പങ്കുവെച്ചും കുട്ടികളിലെ സർഗാത്മകതയും സാമൂഹിക കാഴ്ചപ്പാടും പൊതുവിജ്ഞാനവും പരിപോഷിപ്പിക്കുക എന്നതുാണ് ഫ്രൈഡേ എഫ്എം റേഡിയോ കൊണ്ട് ഉദ്ദ്യേശിക്കുന്നത്. പൂണമായും കുട്ടികൾതന്നെയാണ് പരിപാടികൾ റെക്കോർഡ് ചെയ്യുന്നതും എഡിറ്റ് ചെയ്ത് തയ്യാറാക്കുന്നതും റേഡിയോ ജോക്കികളായി അവതരിപ്പിക്കുന്നതും.
 പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ ശ്രീ സുബൈർ എകെ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഷംസു കുമ്മിൽ , പ്രിൻസിപ്പാൾ സജീവ് കൂമാർ, ഹെഡ്‍മാസ്റ്റർ കൃഷ്‍ണൻ എം.പി, പിടിഎ വൈസ് പ്രസിഡന്റ് ഖലീൽ വാലിയിൽ, മുൻ പിടിഎ പ്രസിഡന്റ് ഇസ്‍മായിൽ, അധ്യാപകരായ മണി പികെ, അനൂപ കെ, ജോളി പിജെ, മണികണ്ഠൻ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *