മലപ്പുറം : 2000 ജനുവരി ഒന്നുമുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് മുൻകാല സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ അവസരം. ഉദ്യോഗാർഥികൾക്ക് നേരിട്ട് ഓഫീസിൽ ഹാജരായോ www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ 31-ന് മുമ്പ് റദ്ദായ രജിസ്ട്രേഷൻ പുതുക്കാം. കാർഡിൽ 10/99 മുതൽ 08/2023 എന്ന് രേഖപ്പെടുത്തിയവർക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.