കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്, തൃശൂർ മെഡിക്കൽ കോളേജ്, തൃശൂർ ദയ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കെ.പി. നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ അധ്യക്ഷയായി.

നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ, ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബിറ ശറഫുദ്ദീൻ, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മുഹമ്മദലി നരണിപ്പുഴ, സുബൈർ ഉദിനിപ്പറമ്പ് എന്നിവർ സംസാരിച്ചു.

തൃശൂർ ഗവ. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സഹീർ നെടുവഞ്ചേരി, ഡോ. അമിത ശരീഫ്, ഡോ. കെ.വി. ജയ എന്നിവർ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം ഹസീബ് കോക്കൂർ സ്വാഗതവും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അഭിലാഷ് നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *