ചങ്ങരംകുളം: കാളാച്ചാൽ കുപ്പിവെള്ള കമ്പനിയുടെ ജലചൂഷണത്തിന് അനുമതി നൽകിയ ഭരണ സമതിയുടേയും സെക്രട്ടറിയുടെയും ഒത്തുകളിക്കെതിരെ ആലംകോട് പഞ്ചായത്ത് ഓഫീസിലേക്ക് ആലംകോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി മാർച്ച് നടത്തി. ചങ്ങരംകുളം ലീഗ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.

മാർച്ച് മലപ്പുറം ജില്ലാ യു ഡി എഫ് കൺവീനർ അഷ്‌റഫ്‌ കോക്കൂർ ഉദ്ഘാടനം നിർവഹിച്ചു.ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം കെ അൻവർ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് രഞ്ജിത്ത് അടാട്ട്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി ടി കാദർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി പി യൂസഫലി, ജനറൽ സെക്രട്ടറി സി എം യൂസഫ്,അബ്ദു സലാം കോക്കൂർ, ഹക്കീം പെരുമുക്ക്, അഷ്‌റഫ്‌ സി കെ, ഉമ്മർ തലാപ്പിൽ, അബ്ദുള്ള കുട്ടി കാളാച്ചാൽ എന്നിവർ പ്രസംഗിച്ചു. നിരവധി പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *