തൃശൂർ: തൃശ്ശൂരില്‍ ആന ഇടഞ്ഞോടിയതിനെ തുടര്‍ന്ന് വാദ്യക്കാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. കൈപ്പറമ്പ് പുത്തൂര്‍ തിരുവാണിക്കാവ് അമ്പലത്തില്‍ ഇന്ന് പുലര്‍ച്ച ആയിരുന്നു സംഭവം. കച്ചവടക്കാരുടെ സ്റ്റാളുകള്‍ ആന തകര്‍ത്തു. ലക്ഷങ്ങളുടെ നാശനഷ്ടവുമുണ്ടായി. ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിനെത്തിച്ച ശബരിനാഥ് എന്ന ആനയാണ് ഇടഞ്ഞോടി പരിഭ്രാന്തി സൃഷ്ടിച്ചത്. ആനയുടെ പരാക്രമം കണ്ട് ഭയന്ന് ഓടുന്നതിനിടെയാണ് നാല് പേര്‍ക്ക് പരിക്കേറ്റത്.

വാദ്യകലാകാരൻ വെള്ളിത്തിരുത്തി സ്വദേശി ഉണ്ണിനായര്‍, അരിയന്നൂര്‍ സ്വദേശി ഹരികൃഷ്ണൻ, ചൂരക്കാട്ടുകാര സ്വദേശി അശ്വിൻ, പെരിങ്ങോട്ടുകര സ്വദേശി അവിനാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിരണ്ടോടിയ ആന പൂര പറമ്പിലെ സ്റ്റാളുകളും , തിടബും തകര്‍ത്തു. കച്ചവടക്കാരുടെ സ്റ്റാളുകള്‍ തകര്‍ത്ത ആന തൊട്ടടുത്ത പറമ്പില്‍ കയറി ശാന്തനായി നിന്നു. 6:30 ഓടെ ആനയെ തളച്ചു കൊണ്ട് പോയി. പേരാമംഗലം പൊലിസ് സ്ഥലത്തെത്തിയിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *